കൊച്ചി:സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാകും ആദ്യം റിലീസിത്തുക.