അരൂര്‍: നായ കുറുകെ ചാടി അരൂരിലും പൂച്ചാക്കലിലും അപകടം. അപകടത്തില്‍ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഓട്ടോ മറിഞ്ഞും ബൈക്ക് മറിഞ്ഞുമാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയപ്പോള്‍ വെട്ടിച്ച ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ചന്തിരൂര്‍ പഴയ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
അരൂരിലെ സംഭവത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു. ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താനാണ് ഇവര്‍ ഓട്ടോ ഓടിച്ചിരുന്നത്.
ചന്തിരൂര്‍ പാലം സ്റ്റാന്‍ഡിലെ ഏക വനിതാ ഡ്രൈവറാണ്. മക്കള്‍: ലെവിന്‍ തോമസ്, ലെഹ്നാ തോമസ്. മരുമകന്‍: സൈജു. അരൂര്‍ സൗത്ത് മണ്ഡലം പത്താംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ് ഷീല. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ചന്തിരൂര്‍ സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
പൂച്ചാക്കലില്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്കില്‍നിന്നുവീണ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുരളീ സദനത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മിനി (48)യാണ് മരിച്ചത്.