മഞ്ചേരി: യുവതലമുറ ഇന്ന് ലഹരിയ്ക്ക് അടിമപ്പെട്ടു എന്ന് എടുത്ത് പറയേണ്ടതില്ല. തലമുറ ലഹരിയ്ക്ക് പിന്നാലെ പാഞ്ഞു കൊണ്ടെ ഇരിക്കുകയാണ്. ഇത്തിരി നേരത്തെ ലഹരിയ്ക്കായി ജീവിതം നശിപ്പിക്കാനുള്ള ഹലരി വരെ യുവതമുറ തേടുകയാണ്. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. വില കൂടിയ കഞ്ചാവ് ഹാഷിഷ് ഓയില്‍ തുടങ്ങിയവ ഉപയോഗിക്കുന്ന യുവാക്കള്‍ ഇന്ന് മറ്റൊരു ലഹരി തേടി അലയുകയാണ്. വീര്യം കൂടിയ ലഹരിയ്ക്കായി പാമ്പിന്റെ വിഷവും ചെകുത്താന് കൂണുമാണ് ഉപയോഗിച്ചു വരുന്നത്.
കഞ്ചാവിനെയും ഹാഷിഷ് ഓയിലിനെയും പിന്തള്ളിയാണ് യുവാക്കള്‍ക്കിടയില്‍ ഇത്തരം വീര്യം കൂടിയ ഇനം ഉപയോഗിച്ചു വരുന്നത്. യുവാക്കളുടെ ലഹരി ഉപയോഗം പാമ്പിന് വിഷത്തില്‍ വരെ എത്തി നില്‍ക്കുന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ലഹരിക്കു വീര്യം കൂട്ടാന്‍ പാമ്പിന്റെ വിഷവും ചെകുത്താന് കൂണുമെല്ലാം യുവാക്കള്‍ക്കിടയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.
മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ലഹരി ചികിത്സാ കേന്ദ്രത്തില്‍ ലഹരിക്കടിമപ്പെട്ടു ചികിത്സ തേടിയവരാണ് കൗണ്‍സലിങ്ങിനിടെ ലഹരിയുടെ പുതുവഴികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരിയില്‍നിന്നു ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന 65 പേരാണ് നിലവില്‍ മെഡിക്കല്‍ കോളജിലെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സ തേടുന്നത്. 4 തടവുകാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post