കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ല; ഉത്രയുടെ കുടുംബം ഹൈക്കോടതിയിലേയ്ക്ക്

Uthra Murder case | Bignewslive

കൊല്ലം: ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി കുടുംബം. സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാരിന്റെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.

ഉത്രയെ മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്തിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിന് ശിക്ഷ വിധിച്ചിരുന്നത്. പ്രതിയെ പ്രായത്തെ കണക്കാക്കിയും മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിന്റെയും അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ ശിക്ഷ വിധിക്കാതിരുന്നത്.

കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ മകളെ ക്രൂരമായി ഇല്ലാതാക്കിയ സൂരജിന് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Exit mobile version