തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്.
ഇവരെ എല്ലാ സംരക്ഷണവും നല്കി സര്‍ക്കാര്‍ നേരിട്ടാണ് കൊണ്ട് വന്നതെന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് മുഴുവനും ശബരിമലയെ തകര്‍ക്കാനാണെന്നും സര്‍ക്കാര്‍ നെറികെട്ട പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ഇവര്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്നും ആക്ടിവിസറ്റുകളാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്കിലടക്കം വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ വിശ്വാസികളാണെന്ന് പറയുന്നതില്‍ എന്തുകാര്യമെന്നും ഗോപാലകൃഷ്ണന് ചോദിച്ചു.
പിണറായി ചെന്നൈയില്‍ പോയത് പോലും ദുരൂഹമാണെന്നും സര്‍ക്കാര്‍ ആര് പറഞ്ഞിട്ടാണ് ഇവര്‍ക്ക് സംരക്ഷണം കൊടുത്തതെന്നും ഇതില്‍ ഗൂഢലക്ഷ്യമുണ്ടെന്നും പറഞ്ഞ ഗോപാലകൃഷ്ണന് ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി സുപ്രീം കോടതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
Discussion about this post