പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് എത്തിയ മനിതി സംഘത്തിനു പ്രതിഷേധക്കാരുടെ ആക്രമണം. മലയിറങ്ങി വന്ന പ്രതിഷേധക്കാര്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പോലീസ് യുവതി സംഘത്തെ തിരിച്ചിറക്കി. പമ്പ ഗാര്‍ഡ് റൂമിലേക്ക് യുവതികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
നേരത്തെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതോടെയാണ് മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്.
പോലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അയ്യപ്പനെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് യുവതികള്‍ പോലീസിനെ അറിയിച്ചു. ദര്‍ശനം നടത്താന്‍ പോലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നാടകീയ രംഗങ്ങളാണ് പമ്പയില്‍ അരങ്ങേറിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കനത്തസുരക്ഷാ വലയത്തിലായിരുന്നു മനിതി സംഘത്തെയും കൊണ്ട് പോലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത്. അമ്പതിലധികം പോലീസ് സംഘമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ അമ്പത് മീറ്ററകലെ 200 ഓളം വരുന്ന പ്രതിഷേധക്കാര്‍ ഓടിയടക്കുകയായിരുന്നു.
Discussion about this post