തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് നേരിട്ട് അറിയിച്ചാല്‍ തങ്ങള്‍ തിരിച്ചു പോകാമെന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം അറിയിച്ചു.
ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗികമായി തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ലെന്നാണ് പോലീസ് നിലപാട്. സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്റെ നിലപാട്.
എന്നാല്‍ മനിതി സംഘത്തോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെടില്ല. ഇവര്‍ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്റെ ശ്രമം.
Discussion about this post