തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിർമ്മാണങ്ങളിൽ അഴിമതിയും ക്രമക്കേടും കാണിച്ച കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവി ചീഫ് എഞ്ചിനീയർ ആർ ഇന്ദുവിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ബിന്ദു ക്രമക്കേട് കാണിച്ചുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു.
കൂടാതെ ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും, കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
Discussion about this post