തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. ജന്മദിനമായി ഇന്ന് ചടങ്ങുകളൊന്നും തന്നെയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഊണ് മാത്രം. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്.
വിഎസ് ഇപ്പോള്‍ തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വസതിയില്‍ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാല്‍ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റ് നടക്കുന്നതും മറ്റും, ദിവസവും പത്രങ്ങള്‍ വായിച്ചുകേള്‍ക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുള്‍പൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോള്‍ വേദനയോടെ അതിന്റെ വാര്‍ത്തകള്‍ ഏറെ നേരം കണ്ടിരുന്നു. കോവിഡ് മഹാമാരിക്കുശേഷം സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.