കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവം: ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവത്തില്‍ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്‌തേയക്കുമെന്ന് റിപ്പോര്‍ട്ട്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് എസ് ജയദീപ്. സംഭവത്തില്‍, ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നേരത്തെ, യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ജയദീപിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സസ്‌പെന്റ് ചെയ്യിച്ചത്. പിന്നാലെ രൂക്ഷപ്രതികരണവുമായി സോഷ്യല്‍ മീഡിയയിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.

തനിക്കെതിരെ നടപടിയെടുത്തവരെ കൊണ്ടാണ്ടര്‍മാര്‍ എന്ന് വിശേഷിപ്പിച്ച ജയദീപ് അവധി ചോദിച്ചിട്ടും ലഭിക്കാതിരുന്ന തനിക്ക് സസ്‌പെന്‍ഷന്‍ അനുഗ്രഹമാണെന്നും പറഞ്ഞിരുന്നു. ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് അകപ്പെട്ടത്.

Exit mobile version