ഇടുക്കി: ഇടുക്കി ഡാമിലെ വെള്ളം നിയന്ത്രിക്കുന്നതിനായ ചെറു തോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ 10.50 ന് മുന്നറിയിപ്പ് സൈറണ്‍ നല്കിയ ശേഷം കൃത്യം 11 മണിക്കാണ് ഡാമിന്റെ ആദ്യ ഷട്ടര്‍ തുറന്നത്. 2018 ലെ മഹാപ്രളയ സമയത്ത് തുറന്നതിനു ശേഷം ഡാമിന്റെ ഷട്ടര്‍ തുറന്നത് ഇത്തവണയാണ്.
ജലസേചന മന്ത്രി റോഷി അഗസ്റ്റിന്, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്.
ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെ.മീ. വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷട്ടര്‍ തുറന്നത്.
Discussion about this post