ആമ്പല്ലൂർ: തൃശൂർ ഡിസിസി സെക്രട്ടറി എൻ.എസ്.സരസനെ (56) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു.
വെണ്ടോർ ചുങ്കം നെടുംപറമ്പിൽ പരേതനായ ശങ്കരന്റെയും കാർത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. ഭാര്യ: സുനന്ദ. മക്കൾ: ശ്രീക്കുട്ടി, ശരത്. മരുമക്കൾ: വിപിൻ, ശ്രീഷ.