തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാന്‍ ഒരുങ്ങി ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നുവെന്ന പ്രമേയം പള്ളികളില്‍ വായിച്ചു. പ്രതിഷേധ പ്രമേയത്തിന്റെ പകര്‍പ്പ് കേന്ദ്രത്തിനയക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കതോലിക്കാ ബാവ പറയുന്നു.
മാറി മാറി വന്ന സര്‍ക്കാരുകള്‍ നീതി നടപ്പാക്കാന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് സമവായ ചര്‍ച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
Discussion about this post