ചെന്നൈ: മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ടില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ ദുരിതങ്ങളില്‍ ആശ്വാസമായി ഡിഎംകെ ചാരിറ്റബിള്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് ഈ മാനുഷികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം-സ്റ്റാലിന് ട്വീറ്റ് ചെയ്തു.
നേരത്തെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ലാമ ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
With our brethren in Kerala affected by torrential rains and floods, DMK Charitable Trust donates 1 crore INR for the efforts undertaken to alleviate their suffering. Let's embrace humanity and support them in this time of need. #KeralaFloods pic.twitter.com/7jATjJGZiA
— M.K.Stalin (@mkstalin) October 18, 2021
Discussion about this post