കൊച്ചി: വിവാഹ ആശംസ നേര്‍ന്നുള്ള കുറിപ്പില്‍ വിശദീകരണവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു.
ഫേസ്ബുക്ക് കമന്റില്‍ ട്രോളന്മാരുടെ രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ഉണ്ണിത്താന്റെ വിവാഹാശംസ പാളിയെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗേ വിവാഹത്തിന് ആശംസ നേരുന്നതിന് സമാനമായിരുന്നു ഉണ്ണിത്താന് ഫേസ്ബുക്കില്‍ നല്കിയ തലക്കെട്ട്. ചിത്രത്തില്‍ വധുക്കളാരാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
സഹോദരന്മാരുടെ മണിവാട്ടിയില്ലാത്തതെന്തേ എന്ന ചോദ്യവും ഉയര്‍ന്നതോടെ പോസ്റ്റ് അഡ്മിന് മുക്കി. മൂന്ന് തവണ തലക്കെട്ട് മാറ്റിയ ശേഷമായിരുന്നു പിന്മാറ്റം. അവസാനമായി സംഭവത്തില്‍ വിശദീകരണവുമായി എംപി വീണ്ടും രംഗത്തുവന്നു.
അഡ്മിന്റെ വീശദീകരണവും പോസ്റ്റിലുണ്ട്. ഉണ്ണിത്താന് തങ്ങളെ ശകാരിച്ചുവെന്നും അഡ്മിന് പോസ്റ്റില്‍ പറയുന്നു. ‘മഞ്ചേശ്വരം മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന് ജ്യേഷ്ഠന് ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളില്‍ പങ്കെടുത്തു ബഹുമാനപ്പെട്ട എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധൂവരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു’.(ബഹുമാനപ്പെട്ട എംപിയുടെ ഫേസ്ബുക്ക് അഡ്മിന് പാനല്‍) എന്ന് പുതിയ കുറിപ്പില്‍ പറയുന്നു.
മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രതികരിച്ചത്.
Discussion about this post