മൂന്നാർ: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ നാളെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്.
ഇപ്പോഴത്തെ നിലയിൽ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും. ഡാം തുറക്കുന്നതിനായ വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഇന്ന് വൈകിട്ട് ആറുമണിയോടെ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും.
അതേസമയം, ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇടുക്കിയിൽനിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിർദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
Discussion about this post