തൃശൂർ: ഷോളയാർ ഡാം തുറന്നതായി അറിയിപ്പ്. നാലു മണിയോടെ വെള്ളം ചാലക്കുടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുഴയുടെ തീരദേശത്ത് വസിക്കുന്നവർക്ക് ജില്ലാ ഭരണകൂടവും സർക്കാരും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോവർ ഷോളയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തൽക്കാലം തുറക്കില്ല. ഒരു ഷട്ടർ 5 സെന്റിമീറ്റർ ഉയർത്തിയിരിക്കുകയാണ്. വൃഷ്ടി പ്രദേശത്തു രാവിലെ മഴ കുറഞ്ഞതാണു കാരണം. അപ്പർ ഷോളയാറിൽ പരമാവധി വാട്ടർ ലെവൽ എത്താൻ 5 അടി കൂടി വെള്ളം വേണം. തൽക്കാലം ഡാം തുറക്കില്ലെന്നു തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.
അതേസമയം, ജാഗ്രത തുടരുമെങ്കിലും ചാലക്കുടി പുഴയിൽ തൽക്കാലം വലിയ തോതിൽ വെള്ളം ഉയരില്ല. കൂടുതൽ ഷട്ടറുകൾ തുറക്കുന്ന കാര്യം അതാതു സമയത്തെ ഒഴുക്കു നോക്കി തീരുമാനിക്കും.