തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ച് മഴക്കെടുതികളെ സംബന്ധിച്ച് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതിതീവ്രമഴയും ഉരുൾപൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
Discussion about this post