തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നത് മികച്ച നടിയായി നിമിഷ സജയനെ തിരഞ്ഞെടുക്കുമെന്ന് തന്നെയായിരുന്നു. നിമിഷയുടെ ഓരോ സിനിമകളും ഒരു നായികയെന്ന നിലവില്‍ അവര്‍ ഭംഗിയില്‍ കൈകാര്യം ചെയ്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി, ജൂറിയോട് പോകാന്‍ പറ’
സോഷ്യല്‍ ലോകം ഒന്നടങ്കം പറയുന്നു. നിമിഷയ്ക്ക് പുരസ്‌കാരം ലഭിക്കാത്തത്തില്‍ വലിയ അതൃപ്തിയാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷയുടെ സ്വാഭാവിക അഭിനയവും മറ്റും ഇതോടൊപ്പം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവാര്‍ഡിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉണ്ടായിട്ടും നിമിഷയെ പരിഗണിച്ചില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, അന്ന ബെന്നിന്റെ അഭിനയത്തെ കുറച്ചു കാണാതെ തന്നെയാണ് ആരാധകര്‍ നിമിഷ സജയന് വേണ്ടി നിലകൊള്ളുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കപ്പേളയിലെ അന്ന ബെന്നിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
‘ജനങ്ങളുടെ മനസ്സില്‍ നിമിഷ സജയനാണ് മികച്ച നടി’: ജൂറിയോട് പോകാന്‍ പറയെന്ന് സോഷ്യല്‍ ലോകം
