തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാറ്റിവെച്ചു. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുകളും നാശനഷ്ടങ്ങളുമുണ്ടായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. സെപ്റ്റംബർ 24ന് ആരംഭിച്ച പരീക്ഷകൾ നാളെയാണ് അവസാനിക്കാനിരുന്നത്. മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Discussion about this post