തിരുവനന്തപുരം: പ്ലസ്വൺ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാർത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബർട്ട്(28) ആണ് പതിനാറുകാരിയെ വിവാഗവാഗ്ദാനം നൽകി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്. ഒന്നര മാസം മുമ്പാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. പെൺകുട്ടിക്കൊപ്പം ബെംഗളൂരുവിലെ തലഗാട്ടുപുരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശ്ശാല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
അശോക് റോബർട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളായ റോബർട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവിൽ കഴിയാനും മാതാപിതാക്കൾ സഹായം നൽകിയിരുന്നു.പ്രണയം നടിച്ച് അശോക് പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post