കൊച്ചി: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറില്‍ കടലില്‍ നിന്ന് കൂടുതല്‍ മഴ മേഘങ്ങള്‍ കരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ട്.
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ നിലവില്‍ ഒരു ജില്ലയിലും നല്‍കിയിട്ടില്ല.
Discussion about this post