കനത്ത മഴ: 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു

കോട്ടയം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര, കല്ലാർകുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങൽക്കുത്ത്, പീച്ചി, മൂഴിയാർ, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്.

കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കംു. നെയ്യാർ ഡാമിൻറെ ഷട്ടറുകൾ നിലവിൽ 520 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 80 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെൻറീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകൾ 5 സെൻറീമീറ്റർ വീതവും തുറന്നു.

അതേ സമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൻറെ പ്രഭാവത്തിൽ ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യതയുണ്ട്.

Exit mobile version