തിരുവനന്തപുരം: കോട്ടയം പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ ഡ്രൈവർക്ക് സസ്പെൻഷൻ. വെള്ളക്കെട്ടിൽ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്പെൻഷൻ.
ഗതാഗതമന്ത്രി ആന്റണി രാജുവാണ് വിവരം ശ്രദ്ധയിൽപ്പെട്ടയുടനെ അടിയന്തരമായി നടപടിയെടുത്തത്. മന്ത്രിയുടെ നിർദേശ പ്രകാരം രാത്രിയോടെ സസ്പെൻഷൻ ഓർഡർ പുറത്തിറക്കി.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്പെൻഡ് ചെയ്തത്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുൻപിലായിരുന്നു അപകടകരമായ രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. ഒരാൾപ്പൊക്കത്തോളം ആഴത്തിൽ ബസ് മുങ്ങിപ്പോയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഞെട്ടലുണ്ടാക്കിയിരുന്നു.
Discussion about this post