തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയര്മാന്, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം.
മികച്ച നടനായി ജയസൂര്യയെയും നടിയായി അന്ന ബെന്നിനെയും തെരഞ്ഞെടുത്തു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായത്. കപ്പേളയിലെ അഭിനയത്തിനാണ് അന്ന ബെന്നിന് പുരസ്കാരം.
മറ്റ് പുരസ്കാരങ്ങള്‍;
സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന് (ചിത്രം-എന്നിവര്‍) . മികച്ച സ്വഭാവ നടന് സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്.
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പെണ് റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്. ജനപ്രീതിയും കലാമേത്മയും ഉള്ള ചിത്രം അയ്യപ്പനും കോശിയും. മികച്ച കലാസംവിധാനം-സന്തോഷ് ജോണ്‍. മഹേഷ് നാരായണന് മികച്ച ചിത്രസംയോജകന്‍. മികച്ച പിന്നണി ഗായിക- നിത്യ മാമന്. മികച്ച സംഗീത സംവിധായന്-എം ജയചന്ദ്രന്. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത് ജിയോബേബി.
മികച്ച ബാലതാരം ആണ് നിരജന്‍. മികച്ച നവാഗത സംവിധായകന് – മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.
Discussion about this post