സംസ്ഥാനത്ത് കനത്തമഴ: ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കോട്ടയം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് തെക്കന്‍ മധ്യ ജില്ലകളില്‍ മഴ തുടരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്.

അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും റവന്യൂ മന്ത്രി കെ രാജന്‍ യോഗം വിളിച്ചു. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ ജില്ലാ കളക്ടര്‍മാര്‍ പങ്കെടുത്തു. യോഗം റവന്യൂ മന്ത്രി കെ രാജന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കും. ഇന്നുച്ചയ്ക്ക് 1.30 ന് ചേരുന്ന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് ന്നതും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കും.

Exit mobile version