പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരെ വാഹനം വഴിയില്‍ തടഞ്ഞ് അതിക്രമവുമായി ബിജെപി പ്രവര്‍ത്തകര്‍. വാഹനം തടഞ്ഞ് നിര്‍ത്തി മാല കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്. രൂക്ഷ വിമര്‍ശനമാണ് ബിജെപി പ്രവര്‍ത്തകരുടെ നിലപാടിനെതിരെ ഉയരുന്നത്.
മാല കാണിക്കടാ എന്ന് ആക്രോശിക്കുന്നതോടൊപ്പം ഭക്തര്‍ക്ക് നേരെ ഇവര്‍ അസഭ്യ വര്‍ഷവും നടത്തുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ പേടിച്ചു പോയ അയ്യപ്പ ഭക്തര്‍ മാല പുറത്തെടുത്ത് കാണിക്കുകയും ഞങ്ങള്‍ അയ്യപ്പ ഭക്തരാണെന്ന് പറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി ശബരിമല ദര്‍ശനത്തിനെത്തിന് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടയാന്‍ വേണ്ടി സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരോട് അതിക്രമം കാട്ടിയത്.
തടയാന്‍ വന്ന സംഘത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. പോലീസ് വാഹനം പോലും ഇവര്‍ തടയുന്നുണ്ട്. ‘നിര്‍ത്തടാ വണ്ടി നിര്‍ത്തടാ. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ’ എന്നും കൊല്ലെടാ വണ്ടി കേറ്റി കൊല്ലടാ എന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ഒടുവില്‍ ഒരു പൊലീസുകാരന് പുറത്തു വന്ന് ലാത്തി വീശിയപ്പോഴാണ് ഇവര്‍ ജീപ്പിന്റെ മുന്നില്‍ നിന്ന് മാറിയത്.
Discussion about this post