എല്ലാവരേയും സല്യൂട്ടടിക്കേണ്ട; മാർഗനിർദേശം തയ്യാറാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി.

സല്യൂട്ടിൽ പൊലീസ് മാന്വലിന്റെ ലംഘനങ്ങൾ തടയുന്നതിന് മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് നിർദേശം.നേരത്തെ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയറുടെ പരാതിയും, ഒല്ലൂർ എസ്.ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.

പൊലീസ് മാന്വൽ പ്രകാരം സല്യൂട്ട് നൽകേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഹൈക്കോടതി-സുപ്രിം കോടതി- കീഴ്ക്കോടതി ജഡ്ജിമാർ എന്നിവർക്കാണ്.മാന്വലിന് വിരുദ്ധമായി പൊലീസുകാർ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

 

 

 

Exit mobile version