തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന നടത്തിയതിന് യുവ പൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഇയ്യാള് അറസ്റ്റിലായത്.
പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പ്പന നടത്തി വന്ന പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് വിശദീകരണം.
പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാ cannabis-തിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്നും എക്സൈസ് വ്യക്തമാക്കുന്നു.
കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
Discussion about this post