കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ അമ്പത് ദിവസത്തിലേറെയായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തുകയാണ്. ഇതുമൂലം 89.5 ചതുരശ്ര കി.മീ. ആയിരുന്നു ഇപ്പോള്‍ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി. ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറിക്കഴിഞ്ഞു. ഇനിയും ഇത് തുടര്‍ന്നാല്‍ ഈ നാട് നാമവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 2004 ല്‍ സുനാമി ഉണ്ടായപ്പോള്‍ ഏറ്റവും നാശം വിതച്ച ഒരു സ്ഥലമാണ് ഇത്.
സമൂഹത്തില്‍ നടക്കുന്ന എന്ത് അനീതിയും സധൈര്യം ചൂണ്ടിക്കാണിക്കുന്ന നമ്മുടെ ട്രോളന്മാര് സേവ് ആലപ്പാട് എന്ന ടാഗ് ലൈനോടെ ഈ സമരം ഏറ്റെടുത്ത് കഴിഞ്ഞു.ഒരു സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് ഒരു പ്രളയം നേരിട്ടവര്‍ ആണ് നമ്മള്… പലതും മാറ്റി മറിക്കാന്‍ ഉള്ള കഴിവ് നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ആ ഫോണിനു കഴിയുമെന്ന് ട്രോളന്മാര് പറയുന്നു.
Discussion about this post