കൊല്ലം: വീട്ടിലെത്തി യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കിഴക്കേനടയിലാണ് സംഭവം. കൊടുവിള സ്വദേശി ജിജോ (27 വയസ്സ്) ആണ് അറസ്റ്റിലായത്.
യുവതിയെ പ്രതി നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ യുവതിയുടെ ഭർത്താവ് ജിജോയെ ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.
ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പോലീസ് പറഞ്ഞു.