പത്തനംതിട്ട: ശബരിമല സ്ര്തീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ മലയിലേക്ക് കയറ്റില്ലെന്ന് പ്രതിഷേധിച്ച് നിലയ്ക്കലില്‍ നടത്തുന്ന സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ഒരു വിഭാഗം വിശ്വാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന്റെ മറവില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ കൈയേറ്റം ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് നടപടി.
അതേസമയം ശബരിമല നട ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങി. രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലുമായി 1000 പോലീസകാരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം സന്നിധാനത്ത് ഇന്ന് രാവിലെ അവലോകനയോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രി നേതൃത്വം വഹിക്കുന്ന യോഗത്തില്‍ വനിത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുക്കും.
പുലര്‍ച്ചെ ഹനുമാന് സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
Discussion about this post