തിരുവനന്തപുരം: ഹെല്‍മറ്റും മാസ്ക്കുമില്ലാതെ വണ്ടിയോടിച്ചയാള്‍ പോലീസിന് നല്കിയ മറുപടി വൈറലാകുന്നു. പിഴ നല്കാന് വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോള്‍ അയാള്‍ രാമന് എന്ന് മറുപടി പറയുകയും, അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ ദശരഥന് എന്നും സ്ഥലം അയോദ്ധ്യയെന്നും മറുപടി പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിടികൂടിയ ആള് തങ്ങളെ പരിഹസിക്കുകയാണെങ്കിലും എഴുതിയെടുക്കേണ്ടി വരുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാര്യം. വെറും 29 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
Discussion about this post