കണ്ണൂര്‍: ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി മാഹിയില്‍ നിന്നും മറ്റ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തടയാന്‍ പ്രത്യേക പരിശോധനയുമായി പോലീസ്. മാഹിയിലും മാഹിയുടെ അതിര്‍ത്തിയിലും പുതുച്ചേരി പോലീസും കേരള പോലീസും നിരന്തരം വാഹന പരിശോധനയിലാണ്.
അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മാഹി മദ്യം കേരള എക്സൈസും പോലീസ് പിടികൂടും. കര്‍ണാടകയില്‍നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കേരളത്തിലൂടെ മാഹിയിലെത്തുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പുതുച്ചേരി പോലീസും പിടികൂടും.
കാറുകളിലാണ് ഏറ്റവും കൂടുതല്‍ കള്ളകടത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ഞൂറ് കുപ്പി മാഹി മദ്യം കേരള എക്സൈസും അഞ്ഞൂറ് പാക്കറ്റ് പുകയില ഉല്പന്നങ്ങള് പുതുച്ചേരി പോലീസും പിടികൂടിയിരുന്നു. മാഹി എസ്പിയും കണ്ണൂര്‍ എസ്പിയും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Discussion about this post