പത്തനംതിട്ട : പമ്പയില്‍ സ്ത്രീകള്‍ എത്തിയെന്നാണ് കേട്ടതെന്നും പോലീസ് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. നിലവില്‍ പ്രശ്നത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടേണ്ട ആവശ്യമില്ലെന്നും അതുണ്ടാകുമ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യാതൊരു വിധത്തിലുള്ള സംഘര്ഷമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്ക്കുമെന്ന് പന്തളം കൊട്ടാരത്തിന്റെ പരാമര്‍ശമുണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ വരുമ്പോള്‍ ആലോചിക്കാമെന്നും ഇതിനുമറുപടിയായി പദ്മകുമാര്‍ പറഞ്ഞു.
Discussion about this post