200 രൂപയ്ക്ക് അഞ്ച് വിന്‍വിന്‍ ടിക്കറ്റെടുത്ത ദിലീപ് കുമാറിനെ തേടിയെത്തിയത് അപൂര്‍വ്വ ഭാഗ്യം. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 3 ടിക്കറ്റില്‍ 8000 രൂപ വീതവുമാണ് ദിലീപിന് ലഭ്യമായത്. അപൂര്‍വ ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് ചേര്‍ത്തല സ്വദേശിയായ ദിലീപ് കുമാര്‍.
ചേര്‍ത്തല മണവേലിയിലെ കള്ളുഷാപ്പ് മാനേജരായി ജോലി നോക്കുകയാണ് ദിലീപ്. കാളികുളം ലീല ലക്കി സെന്ററില്‍നിന്ന് ഷാപ്പിലെത്തി ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍ കൊക്കോതമംഗലം കരിയില്‍ സുനില്‍കുമാറിന്റെ കൈയ്യില്‍ നിന്നാണു ടിക്കറ്റ് വാങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ അരീപ്പറമ്പ് 1344ാം നമ്പര്‍ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.