കൊല്ലം: ഉത്ര വധക്കേസിലെ വിധിയെ സ്വാഗതം ചെയ്യുന്നതായി വാവ സുരേഷ്. ടീം വര്‍ക്കിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. തൂക്കികൊല്ലാന്‍ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണ് നല്ലത്.
ഇത്തരത്തില്‍ കേരളത്തിലെ തന്നെ ആദ്യത്തെ കേസാണ്. അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. സൂരജിനെ കടിക്കാതെ, ഉത്രയെ മാത്രം പാമ്പ് കടിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് ഇത് കൊലപാതകശ്രമമാണെന്ന് മനസ്സിലായി.
മറ്റുള്ളവര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെ. ഉത്രയുടെ കുടുംബം ഇപ്പോള്‍ ഈ വിധിയില്‍ തൃപ്തരല്ല. പക്ഷേ പിന്നീട് അവര്‍ക്ക് ഈ വിധിയുടെ ഗുണം മനസ്സിലാകുമെന്നും കേസിലെ സാക്ഷികളിലൊരാളായ വാവ സുരേഷ് പറഞ്ഞു.