പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി എത്തിയ യുവതികളുടെ ആദ്യസംഘം ദര്‍ശനത്തിനായി പമ്പയിലെത്തിയതിനു പിന്നാലെ മനിതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക്. ആദ്യം ആറംഗ സംഘമാണ് പമ്പയിലെത്തിയത്. പിന്നാലെ, 11 അംഗ സംഘത്തിലെ ബാക്കി അംഗങ്ങളും പമ്പയിലെത്തുകയായിരുന്നു.
ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്നും കുത്തിയിരിക്കുമെന്നും മനിതി സംഘം അറിയിച്ചിട്ടുണ്ട്. സുരക്ഷ നല്കിയാല് പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സെല്‍വി പറഞ്ഞു.
മനിതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് സെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. അതേസമയം, ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ ഭക്തരുടെ പ്രതിഷേധം ശക്തമാവുകയാണ്.
Discussion about this post