കോട്ടയം: സന്നിധാനത്തേക്ക് കയറാനായി മനിതി സംഘത്തിലെ യുവതികള്‍ എത്തിയതോടെ പ്രതിഷേധം രൂപപ്പെട്ട പമ്പയിലേക്ക് ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും എത്തുന്നു. വയനാട്ടില്‍നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്.
ആരെങ്കിലും തടഞ്ഞാല്‍, പമ്പയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും അമ്മിണി പറഞ്ഞു.
അതേസമയം ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘവും പോലീസിനെ അറിയി
ച്ചിരിക്കുകയാണ്. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി മനിതി നേതാവ് ശെല്‍വി പറഞ്ഞു. ഒപ്പം മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ പ്രതിഷേധക്കാരും പമ്പയിലേക്ക് എത്തുന്നത് പോലീസിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.