തിരുവനന്തപുരം: പ്രശസ്ത സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ
ഐലേണ്‍ ഐഎഎസ് യുപിഎസ്‌സി ടോപ്പേഴ്സിനെ ആദരിക്കുന്നു. ഒപ്പം റാങ്ക് ജേതാക്കളും പൊതുമരാമത്ത് -ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ചയും സംഘടിപ്പിക്കുന്നു. പരിപാടിയില്‍ റാങ്ക് ജേതാക്കള്‍ ‘ഭാവി കേരള’ത്തെ മുന്‍നിര്‍ത്തിയുള്ള എന്ന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കും.
തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹില്‍ ഇന്‍ ഹോട്ടലില്‍ ഗ്രാന്‍ഡ് ബാള്‍ റൂമില്‍
2021 ഒക്ടോബര്‍ 13 ബുധന്‍ (നാളെ ) വൈകീട്ട് 5 മണിക്കാണ് പരിപാടി. കേരള പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അധ്യക്ഷത വഹിക്കും.
കേരള ശുചിത്വ മിഷന്‍ ഡയറക്ടര്‍ എ മീര്‍ മുഹമ്മദ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. ലൈഫ് മിഷന്‍ സിഇഒയും കോപ്പറേറ്റിവ് സൊസൈറ്റി രജിസ്ട്രാറും ആയ
പിബി നൂഹ് ഐഎഎസ്, കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ്, ഐലേണിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സബ് കളക്ടര്‍ & സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ആയ മാധവികുട്ടി എംഎസ്‌ഐഎഎസ് ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ഐലേണ്‍ ഐഎഎസില്‍ നിന്ന് പഠിച്ച് യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് ജേതാക്കള്‍ ആയ 35 പേരെയും ചടങ്ങില്‍ ആദരിക്കും.
ശേഷം പൊതുമരാമത്ത് -ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായുള്ള സിവില്‍ സര്‍വീസ്
റാങ്ക് ജേതാക്കളുടെ ‘ഭാവി കേരളം ‘ എന്ന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്ന പരിപാടിയും സംഘടിപ്പിക്കും. ഐലേണ്‍ ഐഎഎസ് ഡയറക്ടര്‍ ടി ജെ എബ്രഹാം മോഡറേറ്ററാവും. തുടര്‍ന്ന് യുപിഎസ്‌സി സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ മറുപടി പ്രസംഗം നടക്കും.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ ഐലേണ്‍ ഐഎഎസ് ഡയറക്ടര്‍ മുഹമ്മദ് ഷിനാസ്,ചീഫ് സ്റ്റുഡന്റസ് കൗണ്‍സിലര്‍ സൂരജ് കുമാര്‍
അക്കാദമിക് മാനേജര്‍ ഡയസ് ജോസ് എന്നിവര്‍ അറിയിച്ചു.