പമ്പ: മനിതി സംഘടനയിലെ അംഗങ്ങളായ യുവതികള്‍ പമ്പയിലെത്തിയതോടെ ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കാന്‍ തന്ത്രിക്ക് നിര്‍ദേശം. പന്തളം മുന്‍ കൊട്ടാര പ്രതിനിധികളാണ് നിര്‍ദേശം നല്‍കിയത്. ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം പോലീസുമായുള്ള ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും മനിതി സംഘം അറിയിച്ചു. ഒരു സംഘം പമ്പയില്‍ പ്രവേശിച്ചിരിക്കുകയാണ്. തുടര്‍ന്ന് പമ്പയില്‍ ഭക്തരുടെ വന്‍ നിരയാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
നേരത്തെ ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്.
Discussion about this post