പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ വിവിധ സംസ്ഥാനങ്ങളിലെ യുവതികളടങ്ങിയ മനിതി സംഘടനാംഗങ്ങള്‍ പമ്പയിലെത്തി . തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചു.
അതേസമയം ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. എന്നാല്‍ യുവതികളെ തിരിച്ചയയ്ക്കാന്‍ സാധിക്കാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്.
പോലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പോലീസിനെ അറിയിച്ചതായി ശെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പോലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധക്കാരുടെ വന്‍സംഘമാണ് പമ്പയില്‍ രൂപപ്പെട്ടിരിക്കുന്നത്.
പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.
Discussion about this post