നാട്ടുകല്‍: വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ കുട്ടിയെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ച് മാതൃകയായി ഓട്ടോ ഡ്രൈവര്‍. ഇന്നലെ രാവിലെ ഭീമനാട് ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു സംഭവം.
വീട് വീട്ടിറങ്ങിയ കുട്ടി ഭീമനാട് സ്റ്റാന്‍ഡില്‍ എത്തി പ്രദീപിന്റെ ഓട്ടോയില്‍ കയറി മലപ്പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ പ്രദീപ് കാര്യം അന്വേഷിച്ചു, സംശയിച്ചത് പോലെ തന്നെ കുട്ടി വീട് വിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയ പ്രദീപ് അനുനയിപ്പിച്ച് വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഈ സമയം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ സമയത്താണ് പ്രദീപ് ഓട്ടോറിക്ഷയില്‍ കുട്ടിയുമായി വന്നത്.
വിവരമറിഞ്ഞ നാട്ടുകല്‍ സി.ഐ സിജോ വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം. നാട്ടുകല്‍ എസ്.ഐ അനില്‍ മാത്യുവും ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് മാതൃകാ പ്രവര്‍ത്തനം നടത്തിയ പ്രദീപ്കുമാറിനെ അനുമോദിച്ചു. മുതിര്‍ന്ന പൗര പ്രമുഖന് ഉണ്ണിയേട്ടന് ഷാള്‍ അണിയിച്ചു വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹി രമേഷിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Discussion about this post