തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു . ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരം വെള്ളറടയിൽ ഡീസൽ വില 100.09 രൂപയായി. വെള്ളറടയിലും പാറശ്ശാലയിലും 100.08 രൂപയാണ് ഇന്നത്തെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമാണ് കേരളം. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്.
കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്.17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്.