കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണെന്നാണ് ഇവരുടെ ശുപാര്‍ശ.
ഈ സാഹചര്യത്തില്‍ ബസ് സ്റ്റാന്റ് താല്‍ക്കാലികമായി മാറ്റാന്‍ ആലോചനയുണ്ട്. കെട്ടിടത്തില്‍ നിന്ന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിര്‍മാണത്തിന് വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പരിഹരിക്കാന്‍ 30 കോടിയോളം 2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിര്‍മ്മിച്ചത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് കണക്കു കൂട്ടുന്നത്.
വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്.