മലപ്പുറം: കടലുണ്ടി പുഴയില്‍ കുളിയ്ക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന് മുഹമ്മദിന്റെ മകന് മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന് റൈഹാനിനെ(15)യാണ് കാണാതായത്. ആസിഫിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
ഉമ്മത്തൂര്‍ കടവ് പാലത്തിന് സമീപമാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സഫീയ. സഹോദരങ്ങള്‍: അല്‍താഫ്, ആരിഫ്, അന്‍സാര്‍, അയ്യൂബ്. എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ റൈഹാന്‍. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: അബ്ദുല്‍ മുഹ്സിന്, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.
Discussion about this post