ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കാതെ നിര്‍ത്തി പണിയെടുപ്പിക്കുന്ന 115 സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന തൊഴില്‍വകുപ്പ് നോട്ടീസ് നല്കി. തുണിക്കടകള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി. സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
എല്ലാ സ്ഥാപനങ്ങളും മൂന്നു ദിവസത്തിനകം സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് 13 കടകളില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി. ഇതില്‍ 12 കടകളിലും തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല.
അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാരാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
Discussion about this post