ആലപ്പുഴ: ജനകീയ ഹോട്ടലുകള്‍ക്കെതിരായ വ്യാജ പ്രചാരണത്തെ തള്ളി മുന്‍ ഭക്ഷ്യമന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലുടനീളം ഇത്തരത്തില്‍ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കുടുംബശ്രീ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
അവിടെ ഉപ്പില്ല, മുളകില്ല എന്നൊക്കെ പറഞ്ഞ് ഈ പദ്ധതിയെ അപഹസിക്കുന്നവരോട് യാതൊന്നും പറയാനില്ലെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അനുഭവം ചിത്രങ്ങളുള്‍പ്പടെ പങ്കുവെച്ചുകൊണ്ടായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം. വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് കുടുംബശ്രീ സഹോദരിമാര്‍ ഒരുക്കിയിട്ടുള്ളതെന്നും സുനില്‍കുമാര്‍ കുറിച്ചു.
വിഎസ് സുനില്‍ കുമാറിന്റെ കുറിപ്പ്: തിരുവനന്തപുരത്ത് നിന്ന് ഒരാവശ്യം കഴിഞ്ഞ് ഇന്ന് രാവിലെ തന്നെ തൃശൂരിലേക്ക് പോന്നു. ആലപ്പുഴയിലെത്തുമ്പോള്‍ ഉച്ചയൂണിന്റെ സമയമായിരുന്നു. ബൈപ്പാസ് വഴി പോകാതെ പട്ടണം വഴിയാണ് വണ്ടി വന്നത്. ആലപ്പുഴയിലെ പാര്‍ട്ടി നേതാവും നഗരസഭ കൗണ്‍സിലറുമായ ഹുസൈനിനെയും കൗണ്‍സിലറായ ജയനെയും കണ്ടുമുട്ടി.
ശവക്കോട്ടപാലത്തിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് പോയി. സുഭിക്ഷമായ ഉച്ചഭക്ഷണം കഴിച്ചു. ഞാനും ഭാര്യ രേഖയും ഡ്രൈവര്‍ സഞ്ജുവും ഹുസൈനും ജയനും ഉള്‍പ്പെടെ അഞ്ചുപേര്‍ ഭക്ഷണം കഴിച്ചു.
അഞ്ച് ഊണിന് 100 രൂപ. നല്ല സ്വാദിഷ്ഠമായ ഭക്ഷണം. ചോറ്, സാമ്പാര്‍, പയറ് തോരന്‍, വഴുതനങ്ങ കറി, അച്ചാര്‍. വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് കുടുംബശ്രീ സഹോദരിമാര്‍ ഒരുക്കിയിട്ടുള്ളത്. ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി.
‘ഇന്നത്തെ ഉച്ചയൂണ് ആലപ്പുഴയിലെ ജനകീയഹോട്ടലിൽ നിന്ന് തിരുവനന്തപുരത്ത് നിന്ന് ഒരാവശ്യം കഴിഞ്ഞ് ഇന്ന് രാവിലെ തന്നെ തൃശൂരിലേക്ക് പോന്നു. ആലപ്പുഴയിലെത്തുമ്പോള്‍ ഉച്ചയൂണിന്റെ സമയമായിരുന്നു. ബൈപ്പാസ് വഴി പോകാതെ പട്ടണം വഴിയാണ് വണ്ടി വന്നത്. ആലപ്പുഴയിലെ പാര്‍ട്ടി നേതാവും നഗരസഭ കൗണ്‍സിലറുമായ ഹുസൈനിനെയും കൗണ്‍സിലറായ ജയനെയും കണ്ടുമുട്ടി. ശവക്കോട്ടപാലത്തിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് പോയി.
സുഭിക്ഷമായ ഉച്ചഭക്ഷണം കഴിച്ചു. ഞാനും ഭാര്യ രേഖയും ഡ്രൈവര്‍ സഞ്ജുവും ഹുസൈനും ജയനും ഉള്‍പ്പെടെ അഞ്ചുപേര്‍ ഭക്ഷണം കഴിച്ചു. അഞ്ച് ഊണിന് 100 രൂപ. നല്ല സ്വാദിഷ്ഠമായ ഭക്ഷണം. ചോറ്, സാമ്പാര്‍, പയറ് തോരന്‍, വഴുതനങ്ങ കറി, അച്ചാര്‍. വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് കുടുംബശ്രീ സഹോദരിമാര്‍ ഒരുക്കിയിട്ടുള്ളത്. ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലുടനീളം ഇത്തരത്തില്‍ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് കുടുംബശ്രീ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. അവിടെ ഉപ്പില്ല, മുളകില്ല എന്നൊക്കെ പറഞ്ഞ് ഈ പദ്ധതിയെ അപഹസിക്കുന്നവരോട് യാതൊന്നും പറയാനില്ല. ഞാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.
നല്ല ഊണാണ്. നല്ല പദ്ധതിയുമാണ്. ജനങ്ങളെന്നും സര്‍ക്കാരിന്റെ ഈ സംരംഭത്തോട് കൂടെയുണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്‌മെന്റിനും സര്‍ക്കാരിനും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. കൂട്ടത്തില്‍, ഊണുകഴിക്കുന്ന ഒരു ഫോട്ടോയും ഉണ് കഴിച്ചിറങ്ങുമ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത ഫോട്ടോയും. രണ്ടും ഇവിടെ പോസ്റ്റ് ചെയ്യുന്നു’.