‘പോകാനൊരുങ്ങിയപ്പോള്‍, എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈകളില്‍ വെച്ചു തന്നു, അത് അദ്ദേഹത്തിന്റെ വലിയ മനസ്’ ബോബി ചെമ്മണ്ണൂരിനെ കുറിച്ച് കിടിലം ഫിറോസ്

Kidilam Firoz | Bignewslive

ബോബി ചെമ്മണ്ണൂരിനെ കുറിച്ച് മനസ് തുറന്ന് ബിഗ് ബോസ് സീസണ്‍ മൂന്നിലെ താരവും ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. ബോബി ചെമ്മണ്ണൂര്‍ സനാഥാലയത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഫിറോസ്. ഞങ്ങളൊരുക്കിയ കാന്‍സര്‍ കെയര്‍ ഹോം നെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് പോസിറ്റീവ് എനര്‍ജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലുമെന്നും ഫിറോസ് കുറിച്ചു.

പ്രതീക്ഷിക്കാതെയാണ് ബോബി സനാഥാലയത്തില്‍ എത്തിയതെന്നും പോകാനൊരുങ്ങിയപ്പോള്‍ പഴസ് എടുത്ത് എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളില്‍ വച്ചു തന്നുവെന്നും ഫിറോസ് കുറിക്കുന്നു. എന്നാല്‍ ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂര്‍വ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നല്‍കിയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു ഇന്ന് സനാഥാലയത്തിൽ !
വെളുത്ത വസ്ത്രത്തിൽ SANADHALAYAM can care ന്റെ തൂവെള്ള അകത്തളങ്ങളിലേക്ക് അദ്ദേഹം വിനയത്തോടെ ,സ്നേഹത്തോടെ ,സന്തോഷത്തോടെ നടന്നു കയറി .ഞങ്ങളൊരുക്കിയ കാൻസർ കെയർ ഹോം നെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് !!
പോസിറ്റീവ് എനർജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും .എത്രയോ ഉയരങ്ങളിൽ നിലകൊള്ളുന്ന മനുഷ്യനാണ് .പക്ഷേ അതി ലളിതമായി അദ്ദേഹമൊരു തെന്നൽ പോലെ വന്നുപോയി !!
കാൽ കഴുകി കയറുന്ന കിണ്ടി മുതൽ
നന്ദുവിന്റെ ആകാശം ലൈബ്രറിയുടെ ഇടനാഴി മുതൽ
വേസ്റ്റായി പോകാവുന്ന വസ്തുക്കൾ കൊണ്ട് നിർമിച്ച പൂന്തോട്ടം മുതൽ
തികയാത്തവന് ആവശ്യത്തിന് എടുക്കാനുള്ള ഉരുളി മുതൽ
കൂടും ,ഇടവും ,വീൽ ചെയർ friendly പാർക്കും കണ്ട് ഒരുപാട് വിടർന്ന കണ്ണുകളുമായി അദ്ദേഹം തിരികെ പോയി .
പോകാനൊരുങ്ങിയപ്പോൾ പെർസെടുത്ത്‌ എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളിൽ വച്ചു തന്നു .എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു .ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂർവ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നൽകി !!!
ഒരു നിമിഷം സ്തബ്ധനായ പോലെ തോന്നി അദ്ദേഹം !!!
ചിലവുകൾ വരും .വച്ചോളൂ എന്ന് ആയി അദ്ദേഹം .
നിലവിൽ നമുക്ക് ലഭ്യമാകേണ്ട എല്ലാ ഫർണിച്ചറും ,ഗൃഹോപകരണങ്ങളും ,മാസ സാധനങ്ങളും ഇന്നിപ്പോ നാട്ടുകാരൊക്കെ തന്നു .സത്യത്തിൽ ഇന്നീ പണത്തിന് ആവശ്യമില്ലാത്തത് കൊണ്ട് മാത്രമാണ് .എവിടെ ആവശ്യം വരുന്നുവോ അപ്പൊ ആ സാധനത്തിന്റെ ആവശ്യമുണ്ട് എന്ന് നേരിട്ടറിയിക്കാം .
സാധനമായി എത്തിച്ചു തന്നാൽ മതിയെന്ന് കേട്ടപ്പോൾ ആ കണ്ണുകൾ പിന്നെയും വിടർന്നു .
ഒപ്പമുണ്ട് എന്ന് മാത്രം പറഞ്ഞദ്ദേഹം മനസ് നിറഞ്ഞു “സ്നേഹത്തിന്റെ പുസ്തകത്തിൽ “(സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകമാണ് )ഇങ്ങനെ കുറിച്ചു :
“നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി !!!!”
Boche യെ സ്ഥാപനത്തിലേക്ക് നയിച്ച പ്രിയ സുഹൃത്ത് ,സനാഥാലയം ടീം മെമ്പർ കൂടിയായ
@Subhra issac Stein
നോട് ഒരുപാട് നന്ദി .
പരക്കട്ടെ പ്രകാശം 💎💎💎

Exit mobile version