തിരുവനന്തപുരം: കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേര്‍ പിടിയില്‍. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പോലീസ് പറയുന്നു.
ഡല്‍ഹിയില്‍ നിര്‍മ്മിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനില്‍ നിന്നും ആറാലുംമൂട് സ്വദേശികളായ രണ്ടു പേര്‍ 40,000 രൂപക്ക് വാങ്ങി. അവര്‍ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങള്‍ക്ക് കച്ചവടത്തിനായി കൈമാറിയതെന്നുമാണ് പിടിയിലായവര്‍ മൊഴി നല്‍കി.
ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ടാകാം വിഗ്രഹം എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. കൊവിഡ് കാലമായതിനാല്‍ വിദേശികളുടെ വരവ് തീരെ ഇല്ലാത്തതിനാല്‍ പുരാവസ്തു എന്ന പേരില്‍ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും അന്വേഷിച്ചു വരികയാണ്. വിഗ്രഹത്തിന് അമ്പത് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. തൊണ്ടി മുതല്‍ എന്ന നിലയില്‍ വിഗ്രഹം കോടതിയില്‍ ഹാജരാക്കി.
Discussion about this post